Tuesday, July 22, 2008

ചാണക്യനീതി - 17

പതിനേഴ്‌ അദ്ധ്യായങ്ങളുള്ള ചാണക്യനീതി എന്ന ഗ്രന്ഥം ഏതാണ്ട്‌ പത്തു കൊല്ലങ്ങള്‍ക്ക്‌ മുമ്പു kruthimalayalam - krmal040 എന്ന ഫോണ്ടുപയോഗിച്ച്‌ ടൈപ്‌ ചെയ്തു വച്ചിരുന്നതാണ്‌ അതില്‍ കൂട്ടക്ഷരം ഇല്ലായിരുന്നു അക്ഷരങ്ങള്‍ക്ക്‌ ഒരു ഭംഗി കുറവുണ്ടായിരുന്നു. ഇതൊക്കെ കാരണം വെളിയില്‍ കാണിക്കുവാന്‍ ഒരു സങ്കോചം തോന്നിയിരുന്നു.
എന്നാല്‍ ചാണക്യസൂത്രം എന്ന പേരിലും അര്‍ത്ഥശാസ്ത്രം എന്നു തോന്നിപ്പിക്കുന്ന രീതിയിലും ഒക്കെ ഇതിനെ പറഞ്ഞു കണ്ടതുകൊണ്ട്‌, അവയൊക്കെ വേറേ ആണ്‌ എന്നു മനസ്സിലാക്കുവാന്‍ വേണ്ടി ആ ഗ്രന്ഥം മുഴുവനായി ഈ ബ്ലോഗില്‍ ഇടുന്നു.

ഇതില്‍ തന്നെ പല ശ്ലോകങ്ങളും മറ്റാരോ എഴുതി ചേര്‍ത്ത്വയാണെന്ന്‌ സാധാരണക്കരനു പോലും മനസ്സിലാകും പ്രത്യേകിച്ചും 12ആം അദ്ധ്യായത്തില്‍. എന്നാല്‍ ഇന്നു ലഭിക്കുന്ന ഗ്രന്ഥം ഇതായതു കൊണ്ട്‌ അതങ്ങനെ തന്നെ കൊടുക്കുന്നു എന്നേ ഉള്ളു.

അക്ഷരപ്പിശകുക്കളും വ്യാഖ്യാനത്തിലെ പിഴവുകളും മാന്യവായനക്കാര്‍ പൊറുക്കുകയും ചൂണ്ടി ക്കാണിച്ചു തരികയും ചെയ്യും എന്നു പ്രതീക്ഷിക്കുന്നു

വരമൊഴിയില്‍ ഇതിനെ യൂണികോഡാക്കുവാനുള്ള സംവിധാനം ലഭിച്ചാല്‍ വേണമെങ്കില്‍ വിക്കിയിലും ഇടാം

11 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ചാണക്യസൂത്രം ഈ ബ്ലോഗില്‍ ഇടുന്നു.

സൂരജ് :: suraj said...

ഇഷ്ടമായി ഇത്. ഓരോ ഗിഫ് ഫയലും സേവ് ചെയ്തു വച്ചു.

പല ആശയങ്ങളോടും (ഉദാ: ജലത്തിന്റെ ശുദ്ധാശുദ്ധികളെക്കുറിച്ചൊക്കെയുള്ള ഭാഗം) യോജിപ്പില്ലെങ്കിലും ഒരു കാലഘട്ടത്തിന്റെ ചിന്ത എന്ന നിലയ്ക്ക് ഇതിനുള്ള പ്രാധാന്യം ഒട്ടുമേ കുറയുന്നില്ലല്ലൊ.

നമ്മുടെ ചരിത്രത്തിന്റെ ബൌദ്ധിക ഈടുവയ്പ് ഇങ്ങനെ പങ്കിടുന്നതിനു വളരെ നന്ദി പണിക്കര്‍ സര്‍.

ഈ കൃതിയുടെ കാലഘട്ടം, ചിന്തകള്‍ ഉരുത്തിരിഞ്ഞുവന്ന ചരിത്ര/സാമൂഹ്യാവസ്ഥ എന്നിവയെകുറിച്ചുകൂടി എഴുതിയാല്‍ ഒന്നു കൂടി ഗംഭീരമാകുമെന്നൊരു തോന്നല്‍ .

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ സൂരജ്‌, വായിച്ചു കമന്റിയതിന്‌ നന്ദി.

ചാതുര്‍വര്‍ണ്ണ്യത്തെ കുറിച്ചൊക്കെ ഞാനും ചില തെറ്റിദ്ധാരണ വച്ചു പുലര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ദ്വിജന്‍ എന്നാല്‍ ബ്രാഹ്മണനാണ്‌ എന്നൊരു ധാരണയുണ്ടായിരുന്നു. (ഇപ്പോഴും ചില വ്യാഖ്യാനങ്ങളില്‍ ആ അര്‍ത്ഥത്തില്‍ എഴുതിക്കാണൂന്നുണ്ട്‌.)
നമ്പൂരി എന്നു പേരിലുണ്ടെങ്കില്‍ ബ്രാഹ്മണന്‍ ആകും എന്നു വിശ്വസിച്ചിരുന്നു.
എന്നാല്‍ അതൊന്നും ശരിയല്ല എന്നും, ബ്രാഹ്മണ്യം എന്നത്‌ സ്വഭാവത്തിലെ പ്രത്യേകതകള്‍ കൊണ്ടു ലഭിക്കുന്ന ഗുണവൈശിഷ്ട്യമാണ്‌ അല്ലാതെ ജന്മം കൊണ്ടു ലഭിക്കുന്ന ജാതിത്വമല്ല എന്നും വ്യക്തമാകുന്ന ഇതുപോലെയുള്ള പുസ്തകങ്ങള്‍ പഠിച്ചതിനു ശേഷമാണ്‌ നാലുനേരം മൂക്കറ്റം ശാപ്പാടടിച്ച്‌ നാടൂനീളെ സംബന്ധവുമായി നടക്കുന്നവര്‍ക്കുള്ള പേരുകള്‍ വേറേ ആണ്‌ എന്നു മനസ്സിലായത്‌

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ സൂരജ്‌, വായിച്ചു കമന്റിയതിന്‌ നന്ദി.
ഒന്നു പറയുവാന്‍ വിട്ടു പോയി. ഇത്‌ ആ പുസ്തകത്തിന്റെ വ്യാഖ്യാനമാണ്‌. അല്ലാതെ എല്ലാം ചാണക്യന്റെ അഭിപ്രായമാണെന്നോ , ഇതിലുള്ളത്‌ 'എല്ലാം' എന്റെയും വിശ്വാസമാണ്‌ എന്നോ ഒന്നും ഇതിനര്‍ത്ഥമില്ല കേട്ടോ.

shankara said...

ബ്ലോഗ് നന്നായിട്ടുണ്ട്.

പലതരം മലയാളം ഫോണ്ടുകളെയും യൂണിക്കോഡാക്കി മാറ്റാനുള്ള ഒരു സോഫ്റ്റ്വെയര്‍ ഉണ്ട് - "Typeit". ഇതുപയോഗിച്ച് ഞാന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് കേരള ഫോണ്ടില്‍ നിന്നും യൂണിക്കോഡാക്കി മാറ്റിയിട്ടുണ്ട് (http://malayalamebooks.wordpress.com/).

ഒന്നു ശ്രമിച്ചു നോക്കൂ. ശുഭാശംസകള്‍

അരുണ്‍ കായംകുളം said...

നല്ല സംരംഭം
നന്നായി

Sureshkumar Punjhayil said...

Valare nannayi.. Puthiya rivukalkku nandiyode, ashamsakalode...!!!

ഒഴുകുന്ന നദി..... said...

ഈ ചാണക്യനീതിയും ചാണക്യസൂത്രവും അർഥശാസ്ത്രവും തമ്മിലുള്ള വ്യത്യാസം എന്താണ്... അതുപോലെ ഈ ചാണക്യൻ എന്ന മലയാളം സിനിമയിലെ കഥാപാത്രങ്ങളൂമായി ശരിയ്ക്കും ഉള്ള ചാണക്യന്റെ ജീവിതത്തിന് എന്തെങ്കിലും ബന്ധം ഉണ്ടോ....?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചാണക്യനീതിയും ചാണക്യ സൂത്രവും അര്‍ത്ഥശാസ്ത്രവും മൂന്നു വ്യത്യസ്ഥകൃതികളാണ്‌

ചാണക്യന്‍ എന്ന മലയാള സിനിമ ഞാന്‍ കണ്ടിട്ടില്ല അതുകൊണ്ട്‌ അടൂത്ത ചോദ്യത്തിനുത്തരം അറിയില്ല ഹ ഹ ഹ :)

സിനിമകളുടെ ഉസ്താദ്‌ എതിരന്‍ ആണ്‌ ചിലപ്പോള്‍ അദ്ദേഹം പറയും എതിരാ ഓടിവായോ

മണ്‍സൂണ്‍ മധു said...

SAMGATHI KOLAAAAAAAM